Fri. Mar 29th, 2024

ന്യൂഡല്‍ഹി:

എട്ടു മാസത്തോളമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ധോനി ഐപിഎല്ലില്‍ വീണ്ടും ബാറ്റെടുക്കുമെന്ന് സൂചന നല്‍കി ചെന്നെെ സൂപ്പര്‍ കിങ്സിന്‍റെ ട്വീറ്റ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ പരസ്യം ധോണി ആസ്വദിക്കുന്ന ചിത്രമാണ് ചെന്നൈ ട്വീറ്റ് ചെയ്തത്. മാര്‍ച്ച് ഒന്നുമുതല്‍ ധോനി ഐപിഎല്ലിനായി പരിശീലനം തുടങ്ങുമെന്നും സുരേഷ് റെയ്‌ന ധോനിക്കൊപ്പം ചേരുമെന്നും നേരത്തെ സൂചനകളുണ്ടായിരുന്നു. മാര്‍ച്ച് 29-ന് മുംബൈയില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം. 

By Binsha Das

Digital Journalist at Woke Malayalam