കാക്കനാട്:
നിര്‍ദിഷ്ട മെട്രൊ റെയില്‍ കടന്നുപോകേണ്ട ഇന്‍ഫോപാര്‍ക്ക്- പാലാരിവട്ടം റൂട്ടിലെ സ്ഥലമെടുപ്പ് സര്‍വേ ഈ മാസം 29ന് പൂര്‍ത്തിയാക്കുമെന്ന് അധികൃതരുടെ ഉറപ്പ്. കലക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വേ എത്രയും പെട്ടന്ന പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചത്. വാട്ടര്‍ മെട്രോ പദ്ധതിയോടനുബന്ധിച്ച് 14 ബോട്ട് ടെര്‍മിനലുകള്‍ക്കായി സ്ഥലമെടുപ്പിന് മുന്നോടിയായുള്ള സാമൂഹിക പ്രത്യാഘാത പഠനം പൂര്‍ത്തിയാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.