Thu. Apr 25th, 2024

മരട്:

 സുപ്രീംകോടതി വിധിപ്രകാരം മരടിൽ പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ വേർതിരിക്കുന്നത്‌ വൈകും. 45 ദിവസത്തിനകം കോൺക്രീറ്റ്‌ അവശിഷ്ടങ്ങളുടെ വേർതിരിക്കൽ പൂർത്തിയാക്കാനാണ്‌ സുപ്രീംകോടതി ഉത്തരവ്‌. എന്നാൽ, സമയപരിധി അവസാനിക്കുന്ന മാർച്ച്‌ ഒന്നിനകം ഇത്‌ പൂർത്തിയാക്കാനാകില്ലെന്നാണ്‌ മാലിന്യനീക്കം വിലയിരുത്താൻ നിയോഗിച്ച സംയുക്ത കമ്മിറ്റിയുടെ വിലയിരുത്തൽ. അതേസമയം, വേർതിരിക്കലിന്‌ ചുമതലയുള്ള ചെന്നൈ വിജയ്‌ സ്‌റ്റീൽസ്‌ സംയുക്ത കമ്മിറ്റി യോഗത്തിൽ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം  അനുവദിക്കാനാവില്ലെന്ന്‌ കമ്മിറ്റി വിജയ സ്‌റ്റീൽസ്‌ അധികൃതരെ അറിയിച്ചിരുന്നു.

By Binsha Das

Digital Journalist at Woke Malayalam