വായന സമയം: < 1 minute

എറണാകുളം:

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് സിഐടിയു എറണാകുളം മേഖലാ കമ്മറ്റി ട്രംപിന്റേയും മോദിയുടേയും കോലം കത്തിച്ചു. ഇന്നലെ വഞ്ചി സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച പ്രകടനം മേനക ജംഗ്ഷനില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം സിഐടിയു ജില്ലാ പ്രസിഡന്റ് പി.ആര്‍ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനല്ല മറിച്ച് അമേരിക്കയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനമെന്ന് പി.ആര്‍ മുരളീധരന്‍ പറഞ്ഞു. ഖജനാവില്‍ നിന്നും പണമെടുത്ത് രാജ്യ താത്പര്യങ്ങള്‍ സംരക്ഷിക്കാത്ത മോദിയുടെ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Advertisement