Fri. Apr 4th, 2025
ശ്രീനഗർ:

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് രാജ്യത്ത് നടക്കുന്ന ആഘോഷങ്ങളെ വിമർശിച്ച് ജമ്മു കശ്മീർ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയുടെ മകൾ  ഇല്‍ത്തിജ മുഫ്തി. ദില്ലി കത്തിയെരിയുന്നതിനിടെയാണ് നമസ്തേ ട്രംപ് എന്നാണ് ഇല്‍ത്തിജ മെഹ്ബൂബ മുഫ്തിയുടെ ട്വിറ്റർ പേജിലൂടെ പ്രതികരിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രി കൂടിയായ മെഹ്ബൂബയെ കേന്ദ്രം കരുതൽ തടങ്കലിലാക്കിയ ശേഷം മകൾ  ഇല്‍ത്തിജയാണ് മെഹ്ബൂബയുടെ ട്വിറ്റർ പേജ് കൈകാര്യം ചെയ്യുന്നത്.

“ദില്ലി കത്തിയെരിയുകയും കശ്മീരില്‍ 80 ലക്ഷം പേരുടെ മൗലികാവകാശങ്ങള്‍ ഇല്ലാതാക്കുകയും  ചെയ്യുന്നതിനിടയിലാണ്  ഹായ് ചായയും നമസ്തേ ട്രംപും. മഹാത്മാ ഗാന്ധിയുടെ പൈതൃകം സബര്‍മതി ആശ്രമത്തിലേക്കുള്ള ഗൗരവമില്ലാത്ത ഇത്തരം സന്ദര്‍ശനങ്ങളിലൂടെ ഓർമ്മപ്പെടുത്തുന്നു, എന്നാൽ ഗാന്ധിജിയുടെ മൂല്യങ്ങൾ അവർ മറന്നുപോകുന്നു” എന്നാണ്   ഇല്‍ത്തിജ ട്വിറ്ററിൽ കുറിച്ചത്.

By Arya MR