Fri. Apr 19th, 2024
മുംബൈ:

റിലയന്‍സ് ജിയോ നെറ്റ്‌വർക്കുമായി പങ്കാളിത്തത്തിൽ പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല. 2019ല്‍ റിലയന്‍സുമായി 10 വര്‍ഷത്തെ കരാർ മൈക്രോസോഫ്ട് ഒപ്പിട്ടിരുന്നു. എന്നാൽ ഏത് തരത്തിലാണ് ഇരു കമ്പനികളും പങ്കാളിത്തം വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഡിജിറ്റല്‍ സര്‍വീസുകള്‍ അതിവേഗം മാറുന്നതിനാൽ എല്ലാ കമ്പനികളും സ്വന്തമായി സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉണ്ടെന്ന് സത്യ നദെല്ല അഭിപ്രായപ്പെട്ടു.

By Athira Sreekumar

Digital Journalist at Woke Malayalam