Sun. Jan 19th, 2025

ന്യൂഡല്‍ഹി:

ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ അവിസ്മരണീയമായ പ്രകടനം കാഴ്ചവെയ്ക്കുന്ന കൗമാര താരം ഷഫാലി വര്‍മയെ വാനോളം പുകഴ്ത്തി പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ.  ബംഗ്ലാദേശിനെതിരേ നടന്ന രണ്ടാം ഗ്രൂപ്പ് മല്‍സരത്തില്‍ ഇന്ത്യ വിജയം കൊയ്തപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് 16 വയസ്സ് മാത്രമുള്ള ഷഫാലിയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ കണ്ട എക്കാലത്തെയും അപകടകാരിയായ ഓപ്പണര്‍മാരില്‍ ഒരാളായ വീരേന്ദര്‍ സെവാഗിനോട് ഷഫാലിയെ ഭോഗ്‌ലെ താരതമ്യം ചെയ്ത് രംഗത്തെത്തിയത്.

സെവാഗിനെപ്പോലെ തന്നെ വളരെ അനായാസം ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള താരമാണ് ഷഫാലി. ഏതു ബൗളറെയും കൂസലില്ലാതെ ശിക്ഷിക്കുന്ന താരത്തിന്റെ ശൈലി സെവാഗിന്റെ ശൈലിയുമായി ഏറെ സാമ്യമുള്ളതാണെന്നും ഭോഗ്‌ലെ  ട്വിറ്ററില്‍ കുറിച്ചു. 

By Binsha Das

Digital Journalist at Woke Malayalam