വായന സമയം: < 1 minute

ന്യൂഡല്‍ഹി:

ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലുള്ളിടത്തോളം കാലം ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉഭയകക്ഷി പരമ്പര സാധ്യമല്ലെന്ന് പാകിസ്താന്റെ മുന്‍താരം ഷാഹിദ് അഫ്രീദി. മോദി ഏതു തരത്തിലാണ് ചിന്തിക്കുന്നത് എന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. ഒരു വ്യക്തി കാരണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് വിള്ളലേറ്റതെന്നും അഫ്രീദി പറയുന്നു. ക്രിക്കറ്റ് പാകിസ്താന്‍ ഡോട്ട് കോം വെബ്‌സൈറ്റിന്റെ ‘ഇന്‍സൈഡ് ഔട്ട്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അഫ്രീദി. ഇന്ത്യയും പാകിസ്താനും അവസാനമായി ഉഭയകക്ഷി പരമ്പര കളിച്ചത് ഏഴു വര്‍ഷം മുമ്പാണ്.

Advertisement