Mon. Dec 23rd, 2024

കൊച്ചി:

വേനല്‍കടുത്തതോടെ ജില്ലയില്‍ മാലിന്യക്കൂമ്പാരത്തിന് തീപിടിക്കുന്നത് പതിവ് സംഭവമായിരിക്കുകയാണ്. അജ്ഞാതര്‍ തീയിട്ടതിനെ തുടര്‍ന്ന് നഗരത്തില്‍ രണ്ടിടത്ത് കൂടി തീപിടിത്തമുണ്ടായി. കണ്ടെയ്നര്‍ റോഡിലെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ച്  മൂന്നേക്കറോളം പുല്ല് കത്തി നശിച്ചു. വല്ലാര്‍പാടം ഗോശ്രീപാലത്തിന് സമീപം ഇന്നലെ വെെകുന്നേരം തീപിടിത്തമുണ്ടായത് നാട്ടുകാരെ പരിഭ്രാന്തരാക്കി. റോഡരികില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ട് അജ്ഞാതന്‍ തീയിട്ടിരുന്നു. ഇത് പിന്നീട് പുല്ലിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങളുടെ രണ്ട് യൂണിറ്റുകള്‍  അരമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. 

By Binsha Das

Digital Journalist at Woke Malayalam