Thu. Jan 23rd, 2025

എറണാകുളം:

കാരയ്ക്കാമൂട് എസ്ആര്‍വി സ്കൂളിന് സമീപമുണ്ടായ തീപിടിത്തത്തില്‍ ഏത്രീ അസോസിയേഷൻ എന്ന സ്ഥാപനത്തിന്റെ ഗോഡൗൺ  പൂർണ്ണമായും കത്തിനശിച്ചു. സംഭവസമയത്ത് 9 ഓളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് വന്‍ ദുരന്തം ഒഴിവായത്. കെട്ടിടത്തിന്റെ മുകൾനിലയിലെ ഗോഡൗണിൽ നിന്ന് തീയും പുകയും ഉയരുന്നതു സമീപത്തുള്ള ചാവറ പള്ളിയിലെ ആൾക്കാരാണ് ആദ്യം കാണുന്നത്. അവർ വിവരമറിയിച്ചപ്പോൾ മാത്രമാണ് താഴത്തെ നിലയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ തീ പിടുത്തത്തെ കുറിച്ച് അറിയുന്നത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തം ഉണ്ടാകുന്നതിനുള്ള കാരണമെന്നാണ് കരുതുന്നത്.

 

By Binsha Das

Digital Journalist at Woke Malayalam