Sat. Apr 5th, 2025
ന്യൂഡൽഹി:

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ ആർഎസെസ്സ് അനുകൂലികൾ ഡൽഹിയിൽ വൻ തോതിൽ ആക്രമണം അഴിച്ചു വിടുന്നു. ആക്രമണത്തിൽ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടതായും മറ്റൊരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായ പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ തോക്കുമായി റോഡില്‍ ഇറങ്ങിയ യുവാവ് പോലീസ് പിടിയിലായി, എട്ടു തവണയാണ് ഇയാൾ വെടിയുതിര്‍ത്തത്. തടയാനെത്തിയ പൊലീസുകാര്‍ക്ക് നേരെയും ഇയാള്‍ തോക്കുചൂണ്ടി. അക്രമികള്‍ വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചതായും പോലീസിന് നേരേ വെടിയുതിര്‍ത്തെന്നുമാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.