Mon. Dec 23rd, 2024

ബഹ്‌റൈനിലും കുവൈത്തിലും കൊറോണ വൈറസ് ( കോവിഡ് 19) സ്ഥിതീകരിച്ചു. കുവൈറ്റിൽ മൂന്ന് പേർക്കും ബഹ്‌റൈനിൽ ഒരാൾക്കുമാണ് കൊറോണ സ്ഥിതീകരിച്ചിരിക്കുന്നത്. ഇവർ രണ്ട് പേരും ഈ അടുത്തിടെ ഇറാനിൽ നിന്ന് യുഎഇയിലേക്ക് എത്തിയവരാണെന്ന് ഇരു രാജ്യങ്ങളുടെയും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.  ഇറാനില്‍ ഇതുവരെ 12 പേരാണ് കൊറോണ ബാധയില്‍ മരണപ്പെട്ടത്.

അതേസമയം, ദക്ഷിണ കൊറിയയിലും കൊറോണ പടർന്ന് പിടിച്ചുകൊണ്ടിരിക്കുകയാണ്.  ഇതുവരെ 763 പേര്‍ക്കാണ് ദക്ഷിണ കൊറിയയില്‍ കൊറോണ സ്ഥിതീകരിച്ചിട്ടുള്ളത്. ചൈനയിൽ കൊറോണ മരണം  2463 ആയി.  78,000-ത്തിലേറെപ്പേരാണ് ചികിത്സയിലുള്ളത്.

By Arya MR