Mon. Dec 23rd, 2024

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 69,000 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ബി‌എസ്‌എന്‍‌എല്‍ ജീവനക്കാര്‍ ഇന്ന് രാജ്യവ്യാപകമായി നിരാഹാര സമരം നടത്താൻ തീരുമാനിച്ചു. കേന്ദ്ര മന്ത്രിസഭയുടെ പുനരുജ്ജീവന പാക്കേജ് വേഗത്തില്‍‌ നടപ്പാക്കണമെന്നും ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കണമെന്നുമാണ് ജീവനക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ബി‌എസ്‌എന്‍‌എല്ലിന്റെ എല്ലാ യൂണിയനുകളും അസോസിയേഷനുകളും ഇന്ന് സമരത്തിൽ പങ്കുചേരുന്നുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam