Mon. Dec 23rd, 2024

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ്‌ അദാനി ഗ്രൂപ്പിന്‌ നൽകിയ നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹർജി ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അടുത്ത ആഴ്ച പരിഗണിക്കും. ഈ തീരുമാനം പൊതുതാല്‍പ്പര്യത്തിന്‌ എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കവിഷയമായതിനാലാണ് സുപ്രീംകോടതിയെ സമീപിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam