Mon. May 6th, 2024

 ചൈന:

ചൈനയില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണ മെഡല്‍ കൂടി സ്വന്തമായി. ഇളവെനില്‍ വാളറിവാന്‍, ദിവ്യാന്‍ഷ് പന്‍വാര്‍ എന്നിവരാണ് സ്വര്‍ണം സ്വന്തമാക്കിയത്. മറ്റൊരു താരം മനു ഭാക്കര്‍ നേരത്തെ സ്വര്‍ണമെഡല്‍ നേടിയിരുന്നു. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ വിഭാഗത്തിലാണ് ഇളവെനില്‍ സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദിവ്യാന്‍ഷും സ്വര്‍ണം നേടി.

 

By Binsha Das

Digital Journalist at Woke Malayalam