Sat. Oct 12th, 2024

കോഴിക്കോട്: സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. മുസ്ലിം ലീഗിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ആരും ഇടപെടേണ്ടതില്ലെന്നും കെ എം ഷാജി പറഞ്ഞു.

ലീഗിന്‍റെ ജനറൽ സെക്രട്ടറി ആരാവണമെന്ന് തീരുമാനിക്കാൻ പാർട്ടിക്ക് സംവിധാനമുണ്ട്. സിറാത്ത് പാലം, കാഫിർ തുടങ്ങിയവയിൽ ഉമർ ഫൈസിയുടെ ഉപദേശം സിപിഎമ്മിന് സ്വീകരിക്കാമെന്നും കെ എം ഷാജി പറഞ്ഞു.

ഉത്തരേന്ത്യയിൽ ബിജെപി ചെയ്യുന്ന ജോലി കേരളത്തിൽ സിപിഎം ഏറ്റെടുത്തിരിക്കുകയാണെന്നും കേരളത്തിൽ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന സംഘമായി സിപിഎം മാറിയെന്നും കെ എം ഷാജി കൂട്ടിച്ചേർത്തു.

അതേസമയം, ഉമര്‍ ഫൈസി വ്യക്തി നേട്ടങ്ങള്‍ക്കായി നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപം ലീഗിനുള്ളിലുണ്ടായിരുന്നു. മുസ്ലിം ലീഗിനെയും സമസ്തയെയും ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളാണ് ഉമര്‍ ഫൈസി നടത്തുന്നതെന്നാണ് ആരോപണം.

അതിനിടെ, ഉ​മ​ർ ഫൈ​സി​യു​ടെ വീ​ട്ടി​ൽ സിപി​എം ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി​യും എ​ൽഡിഎ​ഫ് സ്ഥാ​നാ​ർ​ത്ഥി​യു​മാ​യ എം വി ജ​യ​രാ​ജ​ൻ സ​ന്ദ​ർ​ശ​നം നടത്തിയിരുന്നു. ഇത് വലിയ വിമർശനങ്ങൾ കാരണമാവുകയും ചെയ്തു.