Sat. May 4th, 2024

ന്യൂഡല്‍ഹി:

ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത് പൃഥ്വി ഷായും മായങ്ക് അഗര്‍വാളുമായിരുന്നു. ഇന്ത്യയുടെ തുടക്കം പാളിയെങ്കിലും അപൂര്‍വ്വനേട്ടം കൈവരിക്കാന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനു സാധിച്ചു.ന്യൂസീലന്‍ഡില്‍ ഒരു ടെസ്റ്റിന്റെ ആദ്യ സെഷനില്‍ പുറത്താകാത്ത രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ഓപ്പണര്‍ എന്ന നേട്ടമാണ് മായങ്കിന് സ്വന്തമായത്. 1990ലാണ് ഇന്ത്യ ആദ്യമായി  ഈ നേട്ടം സ്വന്തമാക്കുന്നത്. നേപ്പിയറില്‍ കിവീസിനെതിരേ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ സെഷനില്‍ പുറത്താകാതെ നിന്ന മനോജ് പ്രഭാകറാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയ താരം. 30 വര്‍ഷങ്ങള്‍ക്കിടെ ആര്‍ക്കും ആ റെക്കോര്‍‍ഡ് തകര്‍ക്കാന്‍ സാധിച്ചിരുന്നില്ല.

By Binsha Das

Digital Journalist at Woke Malayalam