Sat. Aug 16th, 2025
മുംബൈ:

താനൊരു വെബ് സീരീസിൽ അരങ്ങേറ്റം കുറിച്ചെന്ന റിപ്പോർട്ടുകൾ വസ്തുതാപരമായി തെറ്റാണെന്ന് മുൻ ഇന്ത്ൻ  ഓൾ‌റൗണ്ടർ യുവരാജ് സിംഗ് ട്വിറ്ററിലൂടെ വ്യക്തമാക്കി. വെബ് സീരീസിൽ തന്റെ ഇളയ സഹോദരനാണ് അഭിനയിക്കുന്നതെന്നും യുവരാജ്. മാധ്യമങ്ങളിലെ തന്റെ എല്ലാ സുഹൃത്തുക്കളോടും ഇതേ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുവരാജിന്റെ ഭാര്യ ഹസൽ കീച്ചും ഈ പരമ്പരയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.