Wed. Nov 6th, 2024
അമേരിക്ക:

ഭീകര സംഘടന താലിബാനും അമേരിക്കയും ഫെബ്രുവരി 29 ന് സമാധാനക്കരാറില്‍ ഒപ്പിടും. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ഇക്കാര്യം അറിയിച്ചത്. കരാറില്‍ ഒപ്പിടുന്നതോടെ അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷാവസ്ഥ ഇല്ലാതാകും, സമാധാനം പുന:സ്ഥാപിക്കാന്‍ കഴിയും, പോംപിയോ അറിയിച്ചു.

കരാറില്‍ താലിബാനും അമേരിക്കയും ഒപ്പിടുന്നതോടെ അഫ്ഗാനിസ്ഥാനില്‍ 18 വര്‍ഷം നീണ്ടു നിന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കാണ് സമാപനം ഉണ്ടാവുന്നത്. കരാര്‍ ഒപ്പിടുന്നത് സംബന്ധിച്ച വിവരങ്ങള്‍ അഫ്ഗാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജാവേദ് ഫൈസലും സ്ഥിരീകരിച്ചിട്ടുണ്ട്. തടവുകാരെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാനും ഇരുപക്ഷവും ധാരണയായിട്ടുണ്ട്.