Sat. Sep 6th, 2025
ദില്ലി:

തിരഞ്ഞെടുപ്പ് സമയത്ത് ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത് ചോദ്യം ചെയ്ത് നിർഭയ കേസിലെ പ്രതി വിനയ് ശര്‍മ്മ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ജയിലിൽ വെച്ച് സ്വയം അപായപ്പെടുത്താൻ ശ്രമിച്ച ഇയാളെ മാനസികപ്രശ്‌നങ്ങള്‍ക്ക് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ചികിത്സ വേണമെന്ന് ആവശ്യപ്പെട്ട് വിനയ് ശര്‍മ്മ ഡല്‍ഹി കോടതിയെ സമീപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ എത്തിയത്.

By Athira Sreekumar

Digital Journalist at Woke Malayalam