ന്യൂഡല്‍ഹി:
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നു പരിചയ സമ്പന്നനായ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയെ ഒഴിവാക്കിയതിനെതിരേ വിമര്‍ശനം ശക്തമാവുന്നു. മോശം ഫോം തുടരുന്ന നിരന്തരം വിമര്‍ശനങ്ങള്‍ക്ക് പാത്രമാകുന്ന ഋഷഭ് പന്തിനെയായിരുന്നു സാഹയ്ക്ക് പകരം ഉള്‍പ്പെടുത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് കാക്കുന്നസാഹയെ തഴഞ്ഞതെന്തുകൊണ്ടാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ കോച്ച് അനില്‍ കുംബ്ലെ ആയിരുന്നെങ്കില്‍ സാഹയ്ക്കു പകരം പന്തിനെ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ലെന്നും ആരാധകര്‍ പറയുന്നു.