Sun. Jan 19th, 2025

എറണാകുളം:

കൊറോണ വെെറസ് ബാധയുണ്ടെന്ന സംശയത്തില്‍ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന  227 പേരെ ഒഴിവാക്കി. വീടുകളിൽ കഴിയേണ്ട നിരീക്ഷണ കാലയളവ് 28 ദിവസമായിരുന്നത്‌ 14 ആക്കി സംസ്ഥാന ആരോഗ്യവകുപ്പ്‌ മാർഗനിർദേശം പുറത്തിറക്കിറക്കിയിരുന്നു. ഇതുപ്രകാരമാണ് ഇവരെ ഒഴിവാക്കിയത്.  കൊറോണ ബാധിത രാജ്യങ്ങളിൽനിന്ന്‌ മടങ്ങിവന്ന ആറുപേരെക്കൂടി വ്യാഴാഴ്‌ച നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി. നിലവിൽ 110 പേരാണ് ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ആരിലും രോഗലക്ഷണങ്ങളില്ല. 

By Binsha Das

Digital Journalist at Woke Malayalam