Sat. Apr 5th, 2025
ന്യൂഡൽഹി:

 പൗരത്വ നിയമ ഭേതഗതിക്കെതിരെ  സമരം ചെയ്യുന്ന ഷാഹീൻബാഗ് സമരക്കാരുമായി  മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ചർച്ചക്കില്ലെന്ന്  സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതി. സ്ഥലത്തെത്തിയ സമിതി ചർച്ചക്ക് വിസമ്മതിച്ചു. മാധ്യമങ്ങളെ ഒഴിവാക്കിയാല്‍ ചർച്ചയ്ക്ക് തയാറാണെന്നും സമിതി അറിയിച്ചു. മുതിർന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, ശാന്തന രാമചന്ദ്രൻ എന്നിവരെയാണ് സമരക്കാരുമായി സംസാരിക്കാനുള്ള ഇടനിലക്കാരായി സുപ്രീംകോടതി നിയോഗിച്ചിട്ടുള്ളത്.