Thu. Aug 14th, 2025 10:20:58 PM

പാകിസ്ഥാന്‍:

ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി പാക് മുന്‍ താരം ഷൊയ്ബ് അക്തര്‍. ഡേവിസ് കപ്പും കബഡിയും നമ്മള്‍ ഒരുമിച്ച് കളിക്കുന്നു. പിന്നെ ക്രിക്കറ്റ് കളിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് അദ്ദേഹം ചോദിക്കുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഷൊയ്ബ് അക്തര്‍ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. ഏഷ്യാകപ്പിലും ചാമ്പ്യന്‍സ് ട്രോഫിയിലും ഇരു രാജ്യങ്ങള്‍ക്കും പുറത്ത് നമ്മള്‍ ഏറ്റുമുട്ടിയിട്ടുണ്ട്. അങ്ങനെയിരിക്കെ ദ്വിരാഷ്ട്ര മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് എന്താണ് പ്രശ്‌നമെന്നും ഷൊയ്ബ് അക്തര്‍ ചോദിക്കുന്നു.

By Binsha Das

Digital Journalist at Woke Malayalam