Thu. Apr 25th, 2024

ഇംഗ്ലണ്ട്:

രണ്ട് വര്‍ഷത്തെ യുവേഫ  വിലക്ക് പ്രഖ്യാപിച്ചതിന് ശേഷം തിരിച്ചെത്തിയ മാഞ്ചസ്റ്റര്‍ സിറ്റി ആദ്യ കളിയില്‍ തന്നെ മികച്ച വിജയം നേടി. പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെ 2-0ത്തിനാണ് സിറ്റി തളച്ചത്. യൂവേഫാ ടൂര്‍ണമെന്റുകളില്‍ സിറ്റിക്ക് രണ്ട് വര്‍ഷത്തെ വിലക്ക് ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവേഫ പ്രഖ്യാപിച്ചത്. 54 പോയന്‍റമായി സിറ്റി രണ്ടാം സ്ഥാനത്താണ്.  പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ സിറ്റിയെക്കാള്‍ ബഹുദൂരം മുന്നിലാണ്.

By Binsha Das

Digital Journalist at Woke Malayalam