Thu. Jan 23rd, 2025
തിരുവനന്തപുരം:

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ  വിധിക്കൊപ്പമാണ് പാര്‍ട്ടിയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. 2018ലെ സുപ്രീംകോടതി വിധി വിശാലബെഞ്ചിന് വിട്ട തീരുമാനത്തോട് വിയോജിക്കുന്നുവെന്നും സിപിഎം കേന്ദ്രകമ്മിറ്റി പ്രസിദ്ധീകരിച്ച രാഷ്ര്ടീയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം തിരുവനന്തപുരം ഇ.എം.എസ് അക്കാദമിയില്‍ മൂന്ന് ദിവസമായി ചേര്‍ന്ന കേന്ദ്രക്കമ്മിറ്റി യോഗത്തിലെ റിപ്പോര്‍ട്ടിലാണ് ഇതുള്ളത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്ക നീക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.