Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ഫിഫ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ സമയക്രമമായി. ആദ്യമായാണ് ഇന്ത്യ ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പിന് വേദിയാകുന്നത്. നവംബര്‍ രണ്ടിന് തുടങ്ങുന്ന ലോകകപ്പിന്‍റെ ഫെെനല്‍ മത്സരം മുംബെെയിലാണ് നടക്കുക. 16 ടീമുകള്‍ ഇന്ത്യയിലെ അഞ്ച് വേദികളിലായാണ് മത്സരിക്കുന്നത്. അഹമ്മദാബാദ്, ഭുവനേശ്വര്‍, ഗുവാഹത്തി, കൊല്‍ക്കത്ത, നവി മുംബൈ എന്നീ സ്‌റ്റേഡിയങ്ങളിലാവും മത്സരം നടക്കുക. സ്‌പെയിനാണ് നിലവിലെ ചാമ്ബ്യന്മാര്‍. 2008ല്‍ ആരംഭിച്ച അണ്ടര്‍ 17 വനിതാ ലോകകപ്പ് രണ്ട് വര്‍ഷം കൂടുമ്പോഴാണ് നടക്കുന്നത്.

 

By Binsha Das

Digital Journalist at Woke Malayalam