Fri. Aug 8th, 2025
തിരുവനന്തപുരം:

കേരളാ പോലീസ് സേനയുടെ ആയുധങ്ങൾ കാണാതായ സംഭവത്തിൽ പ്രാധാന സാക്ഷികളായ പൊലീസുകാരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. വെടിക്കോപ്പുകളും കാണാതായ കാലയളവിൽ എസ്എപിയിൽ ജോലി ചെയ്തിരുന്ന നാല് പൊലീസുകാരെയാണ് ചോദ്യം ചെയ്യുന്നത്. സിഎജി റിപ്പോർട്ട് പ്രകാരം കാണാതായ ആയുധങ്ങൾക്ക് പകരം വ്യാജ വെടിയുണ്ടകൾ വയ്ക്കുകയും സംഭവം മറച്ചു വയ്ക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയും ചെയ്തതായാണ് പറയുന്നത്.

By Arya MR