തിരുവനന്തപുരം:
നിയമസഭ പാസാക്കിയ തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടതോടെ നിയമമായി മാറി. 31 വോട്ടുകൾക്കെതിരെ 73 വോട്ടുകൾക്കാണ് കേരള മുനിസിപ്പാലിറ്റി നിയമ ഭേദഗതി ബിൽ പാസായത്. വാർഡുകളുടെ എണ്ണം വർദ്ധിക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ബിൽ കേന്ദ്ര നിയമത്തിന് എതിരല്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.