Wed. Jan 22nd, 2025
കുവൈറ്റ്:

 പ്രവാസി മലയാളികള്‍ക്ക് യാത്രാ നിരക്കില്‍ 7 ശതമാനം ഇളവ് അനുവദിച്ച്‌ വിമാനകമ്പനി. പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായാണ് കുവൈറ്റ് എയര്‍വേയ്‌സില്‍ നോര്‍ക്ക ഫെയര്‍ നിലവില്‍ വന്നത്. നോര്‍ക്ക റൂട്ട്‌സും കുവൈറ്റ് എയര്‍വേയ്‌സുമായി ഇതു സംബന്ധിച്ച്‌ ധാരണയായി. ഗള്‍ഫ് മേഖലയിലുള്ള പ്രവാസി മലയാളികള്‍ക്ക് ഇതു വലിയൊരു ആശ്വാസമാകും.നോര്‍ക്ക റൂട്ട്‌സ് ഐഡി കാര്‍ഡുടമകള്‍ക്ക് ഈ പ്രത്യേക ആനുകൂല്യം ഫെബ്രുവരി 20 മുതല്‍ ലഭിക്കും.