Wed. Jan 22nd, 2025

വെെപ്പിന്‍:

വെെപ്പിനില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ഇതോടെ ദ്വീപ് വീണ്ടും വെള്ളത്തന് വേണ്ടിയുള്ള സമരത്തിന്‍റെ ചൂടിലേക്ക് നീങ്ങിയിരിക്കുകയാണ്.  നായരമ്പലം, എടവനക്കാട് പഞ്ചായത്തുകളിലാണു പാചകആവശ്യത്തിനു പോലും വെള്ളം കിട്ടാതെ നാട്ടുകാർ ബുദ്ധിമുട്ടുന്നത്. സ്ത്രീകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം എംഎൽ എ ഓഫിസിനു മുന്നിൽ  സംസ്ഥാനപാത ഉപരോധിച്ചിരുന്നു.

എന്നാല്‍, എല്ലാം ശരിയാക്കിയിട്ടുണ്ടെന്ന അധികൃതരുടെ ഉറപ്പും കേട്ടു മടങ്ങിയവർക്കു പൈപ്പ് തുറന്നപ്പോൾ ലഭിച്ചതു ചെളിവെള്ളമായിരുന്നു. വാക്കെല്ലാം പാഴ്വാക്കായതോടെ വെള്ളം ലഭിക്കാനായി കടുത്ത പ്രകേഷാഭം നടത്താന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

 

By Binsha Das

Digital Journalist at Woke Malayalam