ദേശീയ ജനസംഖ്യ റജിസ്റ്ററിന്‍റെ വിവരശേഖരണം ഏപ്രില്‍ ഒന്നിന് ന്യൂ ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തിന്‍റെ പ്രഥമ പൗരന്‍ ആയ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ വിവരങ്ങളാണ് ആദ്യം പട്ടികയിൽ എൻറോൾ ചെയ്യുക.
അതിന് ശേഷം ഉപരാഷ്ട്രപതി എം വെങ്കയ്യ നായ്ഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ വിവരങ്ങളും ശേഖരിക്കും. എന്നാൽ മാതാപിതാക്കളുടെ ജനന സ്ഥലം, തീയതി എന്നീ വിവാദ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.