Mon. Dec 23rd, 2024
ദില്ലി:
2020ൽ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച  5.4 ശതമാനം ആയിരിക്കുമെന്ന് മൂഡീസ് റിപ്പോർട്ട്. വളർച്ചാ നിരക്ക്  6.6 ശതമാനമോ 6.7 ശതമാനമോ ആയിരിക്കും എന്ന പ്രവചനമാണ് മാറിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ ഫലമായി ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഉടലെടുത്ത വെല്ലുവിളികള്‍ ഇന്ത്യയുടെ വീണ്ടെടുക്കലിനെ ബാധിക്കുമെന്നും  മൂഡീസ് വ്യക്തമാക്കി. ഇപ്പോഴത്തെ സാമ്പത്തിക പാദത്തിൽ വളർച്ച നിരക്കിന്‌ അനുകൂലമായി മാറ്റങ്ങൾ പ്രകടമാണെങ്കിലും വളർച്ച ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.

By Arya MR