Sun. Apr 6th, 2025

എറണാകുളം:

കൊച്ചിയെ കൂടുതല്‍ സ്മാര്‍ട്ടാക്കാന്‍ മെട്രോ ഓടിത്തുടങ്ങിയെങ്കിലും അതിന്റെ പേരിൽ നഷ്ടം നേരിട്ടത് എംജി റോഡിലെ വ്യാപാരികൾക്കാണ്. ഒരുകാലത്തു കേരളത്തിലെ തന്നെ പ്രധാന വാണിജ്യ മേഖലയായിരുന്ന എംജി റോഡിന്‍റെ പ്രതാപം മങ്ങി തുടങ്ങിയിരിക്കുകയാണ്.

വെള്ളക്കെട്ട്, പാർക്കിങ് അസൗകര്യം, വ്യാപാര മാന്ദ്യം തുടങ്ങിയവ ഇപ്പോള്‍ എംജി റോഡിനെ അലട്ടുകയാണ്. കെഎംആർഎൽ ഉറപ്പുനൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ല. ഇപ്പോൾ തീർത്തും നിശ്ചലാവസ്ഥയിലാണ് എംജി റോഡിലെ വ്യാപാരം. നൂറുകണക്കിനു കടമുറികളാണ് ഇവിടെ ഒഴിഞ്ഞു കിടക്കുന്നത്. 

 

By Binsha Das

Digital Journalist at Woke Malayalam