Wed. Jan 22nd, 2025
ന്യൂഡൽഹി:

 
മതിലുകള്‍ നിര്‍മ്മിച്ച്‌ ദാരിദ്ര്യത്തെ മറയ്ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന പരാമര്‍ശവുമായി ശിവസേനയുടെ മുഖപത്രമായ ‘സാമ്‌ന’. അടുത്ത ആഴ്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യാത്ര ചെയ്യുന്ന അഹമ്മദാബാദിലെ ചേരികൾ മതിൽകെട്ടി മറയ്ക്കാനുള്ള തീരുമാനത്തെയാണ് ശിവസേന വിമർശിച്ചത്. മുന്‍പ് ‘ദാരിദ്ര്യത്തെ അകറ്റൂ’ എന്ന മുദ്രാവാക്യമാണ് രാജ്യത്ത് നിലനിന്നിരുന്നതെങ്കില്‍ ഇന്നത് ‘ദാരിദ്ര്യത്തെ മറയ്ക്കൂ’ എന്നതായി മാറിക്കഴിഞ്ഞുവെന്നും ‘സാമ്‌ന’ പറയുന്നു. 

അമേരിക്കന്‍ പ്രസിഡന്റിന്റെ അഹമ്മദാബാദ് സന്ദര്‍ശനം മോദിയും ട്രംപും തമ്മിലുള്ള ഒത്തുതീര്‍പ്പാണെന്നും അമേരിക്കയുടെ ജനസംഖ്യയില്‍ വമ്പിച്ച ഗുജറാത്തി പ്രാതിനിധ്യം ഉള്ളതുകൊണ്ടാണ് ഇതെന്നും ശിവസേന കുറ്റപ്പെടുത്തി.