Mon. Dec 23rd, 2024
ദില്ലി:

കരസേനയിൽ  ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ ലിംഗവിവേചനം പാടില്ലെന്ന് ചൂണ്ടിക്കാട്ടി വനിതകൾക്കും സുപ്രധാന പദവികളാകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിലവില്‍ സേനാ വിഭാഗങ്ങളിൽ ഉള്ള ലിംഗവിവേചനത്തിന് അവസാനം ഉണ്ടാകണമെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. യുദ്ധ തടവുകാരാകുന്നത് ഒഴിവാക്കാനാണ് വനിത ഓഫീസർമാരെ കമാണ്ടർ പോസ്റ്റുകളിൽ നിയമിക്കാത്തത് എന്ന കേന്ദ്ര സർക്കാരിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

By Arya MR