Sun. Feb 23rd, 2025
ദില്ലി:

ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിശാല ബെഞ്ചിലെ വാദം ഇന്ന് ആരംഭിക്കും.  ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. ശബരിമല പുനപരിശോധന ഹർജികൾ പരിഗണിച്ച അഞ്ച് അംഗ ബെഞ്ച് ഏഴ് ചോദ്യങ്ങളാണ് വിശാലബെഞ്ചിന് വിട്ടിരിക്കുന്നത്. മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട  ഭരണഘടന അവകാശങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാം എന്നതുൾപ്പടെയുള്ള ചോദ്യങ്ങളാണ് വിശാലബെഞ്ച് പരിഗണിക്കുക. 

By Arya MR