Mon. Dec 23rd, 2024
ദില്ലി:

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ അവകാശലംഘന നോട്ടീസുമായി സിപിഐ രാജ്യസഭാംഗം ബിനോയ് വിശ്വം. സ്വ​ന്തം രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സ്താ​വ​ന തെ​റ്റാ​യ രീ​തി​യി​ൽ വ്യാ​ഖ്യാ​നി​ച്ച് രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് നോട്ടീസിൽ പറയുന്നത്. രാ​ഷ്ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ന്മേ​ലു​ള്ള ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യ്ക്കി​ടെയാണ് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ​യു​ള്ള സ​മ​ര​ത്തി​ൽ തീ​വ്ര​വാ​ദി​ക​ളു​ണ്ടെ​ന്ന് പി​ണ​റാ​യി വിജയനും സമ്മതിച്ചിട്ടുണ്ടെന്ന വിവാദ പരാമർശം പ്രധാനമന്ത്രി നടത്തിയത്. 

By Arya MR