കേന്ദ്രസര്‍ക്കാരിന് രാജ്യത്തെ മൊബൈല്‍ സേവനദാതാക്കള്‍ നല്‍കാനുള്ള തൊണ്ണൂറ്റി രണ്ടായിരം കോടി രൂപയുടെ കുടിശ്ശിക ഇന്ന് അര്‍ധരാത്രി 11.59-നകം തീര്‍ക്കണമെന്ന് കേന്ദ്ര ടെലികോം വകുപ്പ് ഉത്തരവിട്ടു. വിഷയത്തിൽ സുപ്രീം കോടതി ഇന്ന് രാവിലെ അതിരൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ നടപടിയെന്ന് ന്യൂസ് ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
സുപ്രീംകോടതിയുടെ മുന്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച മൊബൈല്‍ കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.