Mon. Dec 23rd, 2024
ചൈന:

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈന, ജപ്പാന്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 1486 ആയി. വൈറസ് ബാധയില്‍ ചൈനയില്‍ മരണസംഖ്യ 1483ല്‍ എത്തി. വ്യാഴാഴ്ച മാത്രം ചൈനയില്‍ 116 പേര്‍ക്ക് ജീവന്‍ നഷ്ടമായി.4823 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 65,000 ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. അതിനിടെ, ഇന്നലെ വൈറസ് ബാധയെ തുടര്‍ന്ന് 80കാരി ജപ്പാനില്‍ മരണപ്പെട്ടിരുന്നു.ജപ്പാന്‍ കൂടാതെ ഹോങ്കോങ്, ഫിലിപ്പന്‍സ് എന്നീ രാജ്യങ്ങളിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതെസമയം, കൊല്‍ക്കത്തയില്‍ 2 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. ബാങ്കോക്കില്‍ നിന്ന് എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.രാജ്യത്തെസാഹചര്യം നിരീക്ഷിച്ച്‌ വരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. വിമാനത്താവളങ്ങളില്‍ നിലവില്‍ ഒരുക്കിയിട്ടുള്ള സുരക്ഷ സജ്ജീകരണങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.