Fri. Nov 22nd, 2024
ന്യൂഡൽഹി:

പ്രതിരോധമന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറിമാരായി യൂണിഫോമിട്ട ഉന്നത സൈനികോദ്യോഗസ്ഥരെ നിയമിക്കുന്നു. ഇതിന്റെ ഭാഗമായി കര-നാവിക-വ്യോമ സേനകളിലെ മേജര്‍ ജനറലുമാര്‍ക്ക് അവരവരുടെ സേനകളുമായി ബന്ധപ്പെട്ട ഭരണനിര്‍വഹണ ജോലി നല്‍കും.സംയുക്ത സേനാമേധാവിക്കു കീഴില്‍ പുതുതായി രൂപവത്കരിച്ച സൈനികകാര്യ വിഭാഗമായ  ഡിഎംഎ ഇവരുടെ പ്രവര്‍ത്തനരീതി തിങ്കളാഴ്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ അവതരിപ്പിക്കും.ലെഫ്. ജനറല്‍ റാങ്കിലുള്ള ചില ഉദ്യോഗസ്ഥരെ അഡീഷണല്‍ സെക്രട്ടറിമാരായി നിയമിക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.ക്രമസമാധാനച്ചുമതലയും ഓഫീസ് ജോലിയും ചെയ്യുന്നതുപോലെ സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥര്‍ക്കും രണ്ടു ജോലിയും കൈകാര്യം ചെയ്യാവുന്നതേയുള്ളൂവെന്നാണ് സി.ഡി.എസിന്റെ വിലയിരുത്തല്‍.