Tue. Apr 15th, 2025
തിരുവനന്തപുരം:

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വൈകില്ലെന്നും 2015-ലെ വോട്ടർ പട്ടികയുടെ അവസാന കരടിന്‍റെ ജോലികൾ നിർത്തി വയ്ക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ സി ഭാസ്കരൻ അറിയിച്ചു. ഹൈക്കോടതിയുടെ വിധിപ്പകർപ്പ് കിട്ടിയ ശേഷം, എന്ത് തുടർനടപടികൾ സ്വീകരിക്കണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിധിപ്പകർപ്പ് കിട്ടിയ ശേഷം സുപ്രീംകോടതിയിലേക്ക് പോകുന്ന കാര്യം തീരുമാനിക്കുമെന്നാണ് കമ്മീഷണർ വ്യക്തമാക്കിയിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam