Fri. Mar 29th, 2024

‘ഉണ്ട’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കാറഡുക്ക പാർഥക്കൊച്ചി വനത്തിൽ കാര്യമായ നശീകരണപ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്നും പുറമെനിന്ന് മണ്ണ് കൊണ്ടുവന്നിട്ടത് വനംവകുപ്പ് തന്നെ അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ചുപോരുന്ന റോഡിലാണെന്നും പരിസ്ഥിതി മന്ത്രാലയം റിപ്പോർട്ട് നൽകി. എന്നാൽ പരിസ്ഥിതി വിരുദ്ധ റിപ്പോർട്ടാണിതെന്നും സിനിമാക്കമ്പനിയെ രക്ഷിക്കാനാണ് ഈ നിലപാട് എടുത്തതെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam