Sat. Jan 18th, 2025
ന്യൂ ഡൽഹി:

ഡല്‍ഹിയില്‍ ആംആദ്മി എംഎല്‍എ നരേഷ് യാദവിന് നേരെ വധശ്രമം. ക്ഷേത്രത്തിൽ നിന്നും മടങ്ങവെ നരേഷ് യാദവിന് നേരെ വെടിവെപ്പുണ്ടാവുകയായിരുന്നു. ആംആദ്മി പാര്‍ട്ടിവൃത്തങ്ങള്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.  അക്രമത്തില്‍ എംഎല്‍എയെ അനുഗമിച്ചിരുന്ന ഒരാള്‍ വെടിയേറ്റ് മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹി മെഹറൂളിയില്‍ നിന്നുള്ള ആപ് എംഎല്‍എയാണ് നരേഷ് യാദവ്. ആക്രമികള്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല .