വായന സമയം: < 1 minute
ന്യൂ ഡൽഹി:

ത്രിദിന സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി വി​യ​റ്റ്നാം വൈ​സ് പ്ര​സി​ഡ​ന്‍റ് ഡാം​ഗ് തി ​എ​ന്‍​ഗോ​ക് തി​ന്‍ ഇ​ന്ത്യ​യി​ലെ​ത്തി. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദു​മാ​യി തി​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഡ​ല്‍​ഹി​ക്ക് ശേ​ഷം ബി​ഹാ​റി​ലെ ബോ​ധ്ഗ​യ​യും വി​യ​റ്റ്നാം വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്ദ​ര്‍​ശി​ക്കു​ന്നു​ണ്ട്.ഇ​ന്ത്യ​യും വി​യ​റ്റ്നാ​മും ത​മ്മി​ലു​ള്ള പ്ര​തി​നി​ധി ത​ല​ത്തി​ലു​ള്ള ച​ര്‍​ച്ച​ക​ളും ന​ട​ത്തും. ഇ​ന്ത്യ​യി​ല്‍ നി​ന്ന് വി​യ​റ്റ​നാ​മി​ലേ​ക്കു നേ​രി​ട്ടു വി​മാ​ന സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്നതിനെ കുറിച്ചുള്ള പ്ര​ഖ്യാ​പ​നം സ​ന്ദ​ര്‍​ശ​ന​ത്തില്‍ ചര്‍ച്ചചെയ്തേക്കുമെന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ര​വീ​ഷ് കു​മാ​ര്‍ അറിയിച്ചു .

 

Advertisement