Wed. Jan 22nd, 2025
തിരുവനന്തപുരം:

ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ വന്നിരിക്കുന്ന വെടിക്കോപ്പുകളുടെ വിവാദത്തിൽ എന്‍ഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇത്തരമൊരും സംഭവം മുന്‍പ് ഉണ്ടായിട്ടില്ലെന്നത് ഗൗരവമായി കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും ക്രമക്കേട് ആരോപണം നേരിടുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ തല്‍സ്ഥാനത്ത് നിന്നും ഉടൻ നീക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

By Arya MR