Fri. Nov 21st, 2025

റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിൽ സഞ്ചരിക്കുന്ന മെട്രോയിൽ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നുവെന്ന പ്രാങ്ക് കാണിച്ച വ്ലോഗറിന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. ട്രെയിനില്‍ യാത്രക്കാര്‍ക്കൊപ്പം മാസ്‌ക് ധരിച്ച  നിന്ന യുവാവ് പെട്ടെന്ന് വെപ്രാളപ്പെട്ട് വീഴുകയും  പുറകിൽ നിന്ന് സൃഹൃത്ത് കൊറോണ കൊറോണ എന്ന് വിളിച്ചു  പറഞ്ഞതോടെ മറ്റ് യാത്രക്കാർ അടുത്ത സ്റ്റേഷനിൽ ഇറങ്ങി ഓടുകയുമായിരുന്നു. ഈ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതോടെ പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയും  ബോധപൂര്‍വം ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കി എന്നതിന്റെ പേരിൽ അറസ്റ്റ് ചെയ്ത് അഞ്ച് വർഷം  തടവ് ശിക്ഷ വിധിക്കുകയുമായിരുന്നു. 

By Arya MR