ചൈന:
ചൈനയില്‍ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1,100 കടന്നു. ഏറ്റവുമൊടുവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 44,200 പേര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം മരിച്ചത് 97 പേരാണ്. ഇവരില്‍ കൂടുതല്‍ പേരും ഹുബെയ് പ്രവിശ്യയില്‍ നിന്നുള്ളവരാണ്. രോഗബാധ ഇനിയും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. അതെസമയം, കൊറോണ വൈറസ് വന്‍ ഭീഷണിയായി മാറിയിരിക്കുകയാണെന്നു ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡ്ഹനോം മുന്നറിയിപ്പു നല്കി. കൂടാതെ മരണം വിതച്ച് പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിന് കൊവിഡ്19 എന്ന് പേരുമിട്ടു. കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കരൂപമാണ് ‘കൊവിഡ് 19’. പല രാജ്യങ്ങളിലും കൊറോണ വൈറസിന് വിവിധ പേരുകളുള്ള സാഹചര്യത്തില്‍ ആശയക്കുഴപ്പം ഒഴിവാക്കാനാണ് നാമകരണമെന്ന് ഡബ്ല്യുഎച്ച്‌ഒ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.