Mon. Dec 23rd, 2024
തിരുവനന്തപുരം:

പ്രളയ ദുരിതാശ്വാത്തിന്റെ ഭാഗമായുള്ള നവകേരള നിർമ്മിതി പൂർത്തിയാക്കാൻ ഇനിയും  മൂന്ന് വർഷം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ബജറ്റിൽ 1000 കോടി വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. എന്നാൽ  ലോകബാങ്ക് സഹായം വകമാറ്റിയതിന് കേന്ദ്ര സർക്കാരിന് പലിശ നൽകേണ്ട അവസ്ഥയിലാണ് കേരളമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇഛാശക്തി ഇല്ലാത്ത സർക്കാർ ഭരിച്ചാൽ എന്ത് സംഭവിക്കും എന്നതിന്റെ നേർകാഴ്ചയാണ് ഇതെന്നും പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam