Sun. Jan 19th, 2025
കോഴിക്കോട്:

കോഴിക്കോട് ജില്ലയില്‍ നിന്ന് പരിശോധനയ്ക്കയച്ച 21 സാമ്പിളുകളും, തൃശ്ശൂരില്‍ ചികിത്സയില്‍ കഴിയുന്ന കൊറോണ ബാധിച്ച പെണ്‍കുട്ടിയുടെ പരിശോധന ഫലങ്ങളും നെഗറ്റീവായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നു. അതെ സമയം, യുഎഇയിൽ ഇന്ത്യക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ കൊറോണ സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇന്ത്യക്കാരന് രോഗം പിടികൂടിയത്. രാജ്യത്തിനു വെളിയിൽ ഇന്ത്യക്കാരന് കൊറോണ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇതോടെ രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണം എട്ടായി. നിരീക്ഷണത്തിലിരിക്കെ സൗദിയിലേക്ക് കടന്ന രണ്ട് മലയാളികൾക്ക് കൊറോണ ബാധയില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചിരുന്നു.